ലൈംഗികാരോപണം; തെഹല്‍കാ പത്രാധിപര്‍ക്കെതിരെ അനേ്വഷണം

images (2)ദില്ലി: പത്രപ്രവര്‍ത്തയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് തെഹല്‍കാ പത്രിധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവാ പോലീസ് അനേ്വഷണം ആരംഭിച്ചു.തെഹല്‍കയിലെ തന്നെ പത്രപ്രവര്‍ത്തകയെ ഗോവയില്‍ നടന്ന സാഹിത്യ സമ്മേളനത്തിനിടയിലാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് പ്രസാര്‍ഭാരതി ബോര്‍ഡിലേക്ക് തേജ്പാലിനെ നാമനിര്‍ദ്ദേശം ചെയ്തത് സര്‍ക്കാര്‍ റദ്ധാക്കി.

പത്രപ്രവര്‍ത്തകയുടെ ആരോപണത്തെ തുടര്‍ന്ന് പത്രാധിപ സ്ഥാനത്തു നിന്നും ആറ് മാസത്തേക്ക് വിട്ട് നില്‍ക്കുമെന്ന് ബുധനാഴ്ച തരുണ്‍ തേജ്പാല്‍ ഈ മെയിലിലൂടെ വ്യക്തമാക്കി. മാനേജിങ് എഡിറ്ററായ ക്ഷോമാചൗധരിയായിരിക്കും താല്‍കാലികമായി തെഹല്‍കാ പത്രാധിപരുടെ ചുമതല വഹിക്കുക. എന്നാല്‍ ഈ സംഭവത്തെ തെഹല്‍കയിലെ മാത്രം ആഭ്യന്തരപ്രശ്‌നമായി ഒതുക്കാനുള്ള നീക്കത്തിനെതിരെ ആരോപണ വിധേയയായ പെണ്‍കുട്ടി രംഗത്തെത്തിയിട്ടുണ്ട്. വിശാഖ കേസിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സംഭവം അനേ്വഷിക്കുന്നതിന് സമിതി രൂപീകരിക്കണമെന്ന പത്രപ്രവര്‍ത്തകയുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്.

സംഭവം നടന്നത് ഗോവയിലായതിനാലാണ് സംസ്ഥാന പോലീസിനോട് അനേ്വഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

തേജ്പാലിന്റെ പ്രവൃത്തിയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡും ഡല്‍ഹി പത്രപ്രവര്‍ത്തക യൂണിയനും വിമര്‍ശിച്ചു. പത്രപ്രവര്‍ത്തകയുടെ പരാതിയില്‍ അനേ്വഷണം വേണമെന്നും ശരിയെങ്കില്‍ കേസെടുത്ത് വിചാരണ നടത്തണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടു.

 

Related Articles