പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത ബസ്‌ ക്ലീനര്‍ അറസ്റ്റില്‍

Untitled-1 copyകോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌ത കേസില്‍ സ്വകാര്യബസിലെ ക്ലീനര്‍ അറസ്റ്റില്‍. തലകാപ്പ്‌ മേലേതില്‍ ജസീല്‍(19) ആണ്‌ അറസ്റ്റിലായത്‌. കോട്ടക്കലിലെ സ്വകാര്യബസിലെ ക്ലീനറായ പ്രതി കോട്ടക്കലിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ബസില്‍ വെച്ച്‌ സൗഹൃദം നടിച്ച്‌ പല തവണ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നന്ന്‌ പൊലീസ്‌ പറയുന്നു. വിവാഹവാഗ്‌ദാനം നല്‍കിയ പ്രതി പിന്നീട്‌ അതില്‍ നിന്ന്‌ പിന്മാറി. കഴിഞ്ഞ 7 മാസത്തിനിടയിലാണ്‌ സംഭവം. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.