പ്രകൃതി വിരുദ്ധ പീഡനം മൂന്നിയൂര്‍ സ്വദേശി ജയിലില്‍

മലപ്പുറം : പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ മുസ്ലീംലീഗ് പ്രാദേശിക നേതാവിനെ റിമാന്‍ഡ് ചെയ്തു. മൂന്നിയൂര്‍ ചുഴലി കുന്നുമ്മല്‍ ഹൈദ്രോസ് (43) ആണ് ജയിലിലായത്. ലീഗിന്റെ വാര്‍ഡ് സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമാണ് . കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വേങ്ങര പോലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രമുഖരടക്കം കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്. ഇനിയും പരാതിക്കാര്‍ രംഗത്തുവരാതിരിക്കാന്‍ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് ഇടപെടല്‍ നടക്കുന്നതായി അറിയുന്നു. കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി അനേ്വഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി വേങ്ങര പോലീസ് പറഞ്ഞു.