ബഹ്‌റൈനില്‍ പീഡനക്കേസില്‍ രണ്ടു 17 കാരന്‍മാര്‍ക്ക് തടവ് ശിക്ഷ

മനാമ: പീഡനക്കേസില്‍പ്പെട്ട രണ്ട് കൗമാരക്കാര്‍ക്ക് തടവ് ശിക്ഷ പതിനേഴുകാരായ ബഹ്‌റൈനിയും പാക്കിസ്ഥാനിയുമാണ് കുടുങ്ങിയത്. ഇവര്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനരംഗങ്ങള്‍ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുകയും ഇരുവരും ചോര്‍ന്ന് പെണ്‍കുട്ടിയ ഭീഷണിപ്പെട്ടുത്തുകയായിരുന്നു.

ഇതെതുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കുറിച്ചോ യുവാക്കളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.