10 ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതി പിടിയില്‍

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി എംഎല്‍എ റോഡില്‍ സജിത്ത് ലൈനില്‍ കണ്ടത്തിപ്പറമ്പില്‍ ചിന്നാവിയെന്നും സനീഷയെന്നും വിളിപ്പേരുള്ള സിനി(26)യെയാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിനി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചിരുന്നു. പലപ്പോഴും വഴങ്ങാതിരുന്ന കുട്ടിയെ പ്രതി മര്‍ദിക്കുകയും ചെയ്തിരുന്നു.

എസ്എസ്എല്‍സി പരീക്ഷയ്ക്കായി ബന്ധുവീട്ടില്‍ നിര്‍ത്തിയ കുട്ടിയുടെ പെരുമാറ്റാത്തിലെ അസ്വാഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ബുക്കിനുള്ളില്‍ നിന്നും യുവതിയുടെ ഭീഷണിക്കത്ത് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സിനി ഉപോയാഗിച്ച മൊബൈല്‍ ഫോണുകളും, സിം കാര്‍ഡുകളും, കൃത്രിമ ലൈംഗിക അവയവവും കണ്ടെത്തിയിരുന്നു.

പ്രതികെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.