20 കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടുവട്ടം കൂട്ടമാനഭംഗത്തിനിരയാക്കി;10 പേര്‍ അറസ്റ്റില്‍

പോണ്ടിച്ചേരി: ഇരുപതുകാരിയായ പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ഇതെ തുടര്‍ന്ന് വഴിയിലുപേക്ഷിച്ച പെണ്‍കുട്ടിയെ മറ്റൊരു സംഘം വീണ്ടും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ ചെയ്തു.

സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ, തമിഴ്‌നാട്ടിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍ക്കുട്ടി കൂട്ടുകാരിയുടെ കാമുകനെ കാണാന്‍ ക്രിസ്തുമസ് തലേന്ന് എത്തുകയും തുര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് പുറത്ത് ചുറ്റിയടിക്കവെ കൂട്ടുകാരിക്ക് സുഖമില്ലെന്നറിയിക്കുകയും ഇതെ തുടര്‍ന്ന് കാമുകന്‍ കൂട്ടുകാരിയെ സുഹൃത്തിന്റെ വീട്ടിലാക്കാന്‍ പോയസമയത്ത് പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതെതുടര്‍ന്ന് വഴിയില്‍ വെച്ച് കണ്ട ഒരു കുട്ടിയുടെ സഹായത്തോടെ കൂട്ടുകാരെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനെ ഒരു സംഘം വന്ന് തങ്ങള്‍ സഹായിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി വീണ്ടും മാനഭംഗപ്പെടുത്തുകയായിരുന്നു.

ഇതെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ അവശയായി കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. നാട്ടുകാര്‍ ഈ സംഘത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പോലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു.