നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സീരിയല്‍നടിയും കൂട്ടാളികളും പിടിയില്‍

കാസര്‍കോട്;  ഗള്‍ഫുകാരനായ യുവാവിനെ യുവതിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സീരിയല്‍ നടിയും മൂന്ന് കൂട്ടാളികളും പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി മാടക്കത്തറ കിരിയത്തുപറമ്പ് ആര്‍ ജയശ്രീ(22), കാസര്‍കോട് സ്വദേശികളായ വിദ്യാനഗര്‍ ചാലയിലെ മുനവര്‍ ഷുബൈല്‍(22), സിഎം അബ്ദല്‍ ബഷീര്‍(22), ബദരിയ നഗറിലെ ബിഎം അര്‍ഷാദ്(23) എന്നവരെയാണ് കാസര്‍ക്കോട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയശ്രീ സൂര്യടിവിയിലെ നാദസ്വരം എ്ന്ന പരിപാടിയില്‍ അഭിനയിച്ചുട്ടുണ്ട്

.
സംഭവത്തെ പറ്റ് പോലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ മാര്‍ച്ച് 23ന് കാസര്‍ഗോട് നഗരിത്തിലെ ഒരു സ്വകാര്യലോഡ്ജില്‍ ചെങ്കുളം പാണാലത്തെ ഗള്‍ഫുകാരനം കുട്ടുകാരനും ചേര്‍ന്ന് മുറിയെടുക്കുന്നു സുഹൃത്ത് പുറത്തുപോയി ജയശ്രീയെ കൂട്ടിക്കൊണ്ടു വരുന്നു ഇവരെ മുറിയിലാക്കി പുറത്തുപോയ സുഹൃത്ത് പിന്നെ പത്തോളം പേരുമായി മുറിയിലെത്തി ഗള്‍ഫുകാരനെ ഭീഷണിപ്പെടുത്തി പണം ആവിശ്യപ്പെടുന്നു. വഭങ്ങാതിരുന്ന ഗള്‍ഫുകാരനെ ബലം പ്രയോഗി്ച്ച് നഗനനാക്കി സീരിയല്‍ നടിയോടൊപ്പം ഫോട്ടോയെടുക്കുന്നു

പിന്നീട് ഈ ഫോട്ടോ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കാതിരിക്കാന്‍ പത്ത് ലക്ഷം രൂപ ആവിശ്യ്‌പെടുന്നു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ചെമ്മനാട് സ്വദേശി രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജയശ്രീയടക്കമുളളവര്‍ പിടയിലാകുന്നത്.