സീരിയല്‍ നടന്‍ ശരത്ത് കുമാര്‍ വാഹനാഹകടത്തില്‍ മരിച്ചു

Untitled-1 copy

കൊല്ല: വാഹനാഹകടത്തില്‍ സീരിയല്‍ നടന്‍ ശരത്ത് കുമാര്‍ മരിച്ചു. 23 വയസ്സായിരുന്നു. നടന്‍ ഓടിച്ചിരുന്ന ബൈക്ക് ഒരു ടിപ്പര്‍ ലോറിയോട് ഇടിക്കുകയായിരുന്നു. കൊല്ലം പാരിപ്പള്ളിയ്ക്ക് സമീപം മൈലക്കാട്ടാണ് അപകടമുണ്ടായത്.

ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിക്കടിയിലാകുകയായിരുന്നു. രാവിലെ ആറുമണിക്ക് സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്കു പോകവെയാണ് അപകടമുണ്ടായത്.

രാജസേനന്റെ കൃഷ്ണകൃപാസാഗരമായിരുന്നു ആദ്യ സീരിയല്‍. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് ,ചന്ദനമഴ, സരയൂത് തുടങ്ങിയവയാണ് പ്രധാന സീരിയലുകള്‍. പാരിപ്പള്ളി കിഴക്കനേലയില്‍ ശശി മന്ദിരത്തില്‍ ശശികുമാര്‍തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ്.