സ്ത്രീകള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച സീരിയല്‍ നടന്‍ പോലീസ് പിടിയില്‍

22-manikandanസ്ത്രീകള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിന് പ്രശസ്ത സീരിയല്‍ നടനും കൊമേഡിയനുമായ മണികണ്ഠന്‍ അറസ്റ്റില്‍. വീടുകള്‍ക്കരികിലെത്തി ഇയാള്‍ സ്ത്രീകളെ നോക്കി ലൈംഗിക ചുവയുള്ള അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. വൃദ്ധ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മണികണ്ഠന്‍.

നേരത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ വെച്ച് തുണി പൊക്കി കാണിച്ചതിന് രണ്ട് തവണ മണികണ്ഠന്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ മോഷണകേസിലും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

ഏഷ്യന്‍നെറ്റ് സംപ്രേഷണം ചെയ്ത സന്‍മനസ്സുളളവര്‍ക്ക് സമാധാനം എന്ന കോമഡി സീരിയലിലൂടെയാണ് മണികണ്ഠന്‍ പ്രശസ്തനായത്.