തെരുവുനായിക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കണം; നിലപാട്‌ ആവര്‍ത്തിച്ച്‌ ഡിജിപി

senkumarതിരുവനന്തപുരം: തെരുവനായ പ്രശ്‌നത്തില്‍ തന്റെ നിലപാടില്‍ ഉറച്ച്‌ ഡിജിപി സെന്‍കുമാര്‍. തെരുവുനായ്‌ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്‌ ഡിജിപി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‌ വ്യക്തമായ മറുപടി നല്‍കുമെന്നിം ഡിജിപി അറിയിച്ചു.

സര്‍വകക്ഷി യോഗത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ പോലീസിന്‌ സാധിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായും ഡിജിപി വ്യക്തമാക്കി.