സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വ്യാജ മെഡിക്കല്‍ രേഖ ചമച്ച് ശമ്പളം കൈപറ്റിയെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് റദ്ദാക്കിയിരിക്കുന്നത്.

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്ത് സര്‍ക്കാറില്‍ നിന്ന് എട്ടു ലക്ഷം രൂപ നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഡിജിപി സ്ഥാനത്തു നിന്ന് 2016 ജൂണില്‍ നീക്കിയതിനെ തുടര്‍ന്ന് സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് എട്ടുമാസം പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്ന് കാണിച്ച് പ്രത്യേക അപേക്ഷ സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്ക് മെഡിക്കല്‍ ലീവായി പരിഗണിക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കിയത്. ഇതാണ് വ്യാജമാണെന്ന് പരാതി.

Related Articles