സെന്‍കുമാറിന് ഇടക്കാല ജാമ്യം

കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിന് ഇടക്കാല ജാമ്യം. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ഇടക്കാല ജാമ്യം അനുവധിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെയാണ് ഇടക്കാല ജാമ്യം. മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാരിന്റെ നിലപാട് അറിയാനായി ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത തിങ്കളാഴ്ച്ചയായിരിക്കും ഇനി വാദം നടക്കുന്നത്.

മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ

അഭിമുഖം പ്രസിദ്ധീകരിച്ചതിന് വാരികയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.