സെല്‍ഫി അപകട മരണങ്ങള്‍ ഏറ്റവും സംഭവിച്ചത്‌ ഇന്ത്യയില്‍

Story dated:Friday January 15th, 2016,03 08:pm

girl-selfieമുംബൈ: സെല്‍ഫി അപകട മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയതത്‌ ഇന്ത്യയിലാണെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞവര്‍ഷം ലോകത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഇരുപത്തി ഏഴോളം സെല്‍ഫി അപകട മരണങ്ങളില്‍ പകുതിയിലധികവും സംഭിവിച്ചത്‌ ഇന്ത്യയിലാണെന്നാണ്‌ കണക്ക്‌.

ഈ ആഴ്‌ചയില്‍ തന്നെ നിരവധി മേഖലകള്‍ സെല്‍ഫി നിയന്ത്രണ പ്രദേശമായി മാറിക്കഴിഞ്ഞതായി മുംബൈ പോലീസ്‌ പറഞ്ഞു. മുംബൈയില്‍ ബാന്ദ്രകടല്‍ തീരത്ത്‌ സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട്‌ ഒരു വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ്‌ അപകടമേഖലകളില്‍ സെല്‍ഫിക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലെല്ലാം തന്നെ സെല്‍ഫി അപകട സാധ്യത പരിഗണിച്ച്‌ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ നഗരഭരണ സമിതികളുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരം മേഖലകളില്‍ കര്‍ശന നിര്‍ദേശം നല്‍കുന്നതിന്‌ ലൈഫ്‌ ഗാര്‍ഡുകളെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ടതായും മുംബൈ പോലീസ്‌ വ്യക്തമാക്കി.

സെല്‍ഫി മരണങ്ങള്‍ വര്‍ധിച്ചതോടെ ബോധവല്‍ക്കരണവും മുന്‍കരുതല്‍ നടപടികളും അത്യാവശ്യമായി വന്നിരിക്കുകയാണ്‌.