പെരുമ്പിലാവ്‌ അന്‍സാറില്‍ പ്രശസ്‌ത വൈല്‍ഡ്‌ ഫോട്ടോഗ്രാഫര്‍ സീമ സുരേഷിന്‌ വിലക്ക്‌

seema sureshതൃശൂര്‍: പ്രശസ്‌ത എഴുത്തുകാരിയും വൈല്‍ഡ്‌ ഫോട്ടോഗ്രാഫറുമായ സീമ സുരേഷിനോട്‌ ക്ലാസെടുക്കാന്‍ ജീന്‍സ്‌ ധരിച്ചെത്തരുതെന്ന്‌ ആവശ്യപ്പെട്ടതായി ആരോപണം. ജമാഅത്തെ ഇസ്ലാമി വിദ്യഭ്യാസ സ്ഥാപനമായ അന്‍സാര്‍ പെരുമ്പിലാവ്‌ വുമണ്‍സ്‌ കോളേജിലെ വൈസ്‌ പ്രിന്‍സിപ്പല്‍ ആണ്‌്‌ ജീന്‍സും ഷര്‍ട്ടിനും പകരം ചുരിദാറും ഷാളും ധരിച്ചെത്താന്‍ ആവശ്യപ്പെട്ടത്‌.

കോളെജിലെ നാച്വര്‍ ക്ലബ്‌ ഉദ്‌ഘാടന്തതിനും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനുമാണ്‌ സീമ സുരേഷിനെ കോളേജ്‌ അധികൃതര്‍ ക്ഷണിച്ചിരുന്നത്‌ . തുടര്‍ന്ന്‌ സീമയുമായി ബന്ധപ്പെട്ട വൈസ്‌ പ്രിന്‍സില്‍ എന്ത്‌ വസ്‌ത്രം ധരിച്ചാണ്‌ എത്തുക എന്ന്‌ ചോദിച്ചതായും ജീന്‍സാണ്‌ ധരിക്കുക എന്ന്‌ പറഞ്ഞപ്പോള്‍ ചുരിദാറും ഷാളും ധരിക്കണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു.

മുമ്പ്‌ പല കോളേജുകളിലും പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിഥികളായി എത്തുന്നവരോട്‌ സദാചാരപോലീസിംഗ്‌ ചമയുന്നത്‌ അപമാനകരമാണെന്നും സീമ പറഞ്ഞു. കേളേജിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച്‌ സീമ സുരേഷ്‌ പരിപാടിയില്‍ നുന്നും പിന്‍വാങ്ങിയിരുന്നു.

എന്നാല്‍ പരിപാടിയിലേക്ക്‌ സീമ സുരേഷിന്റെ പേര്‌ നിര്‍ദേശിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അതിഥിതികളുടെ വസ്‌ത്രധാരണവും തങ്ങളുടെ പരിഗണനിയലുള്ള കാര്യമാണെന്നും കോളേജ്‌ പ്രിന്‍സിപ്പല്‍ പി കെ യാക്കൂബ്‌ പറഞ്ഞു. ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഡെക്കാണ്‍ ക്രോണിക്കിള്‍ ദിനപത്രത്തോടാണ്‌ അദേഹത്തിന്റെ ഈ പ്രതികരണം.