Section

malabari-logo-mobile

ഗേറ്റ്‌ തുറക്കാന്‍ വൈകി;സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു

HIGHLIGHTS : തൃശൂര്‍: ഗേറ്റ്‌ തുറക്കാന്‍ താമസിച്ചതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചീരക്കുഴി...

flats-in-thrissurതൃശൂര്‍: ഗേറ്റ്‌ തുറക്കാന്‍ താമസിച്ചതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ചീരക്കുഴി സ്വദേശി ചന്ദ്ര ബോസി(50)നെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ചന്ദ്രബോസിന്‌ അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരിക്കുകയാണ്‌. ഇാള്‍ വെന്റിലേറ്ററിലാണ്‌. ഇയാളെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച തൃശൂര്‍ മുറ്റിച്ചൂര്‍ അടക്കാപറമ്പില്‍ മുഹമ്മദ്‌ നിസാം(38)നെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

വ്യാഴാഴ്‌ച്ച പുലര്‍ച്ചെ തൃശൂര്‍ ശോഭ സിറ്റയിലാണ്‌ സംഭവം. കാറോടിച്ച്‌ വന്നിരുന്ന മുഹമ്മദ്‌ നിസാര്‍ ഗേറ്റ്‌ തുറക്കാന്‍ നേരം വൈകിയെന്ന പേരില്‍ ആദ്യം ക്യാബിനിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ചന്ദ്രബോസ്‌ ഇറങ്ങിയോടിയപ്പോള്‍ നിസാം കാറില്‍ പിന്‍തുടര്‍ന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്ന്‌ കാറിടിച്ച്‌ വീഴ്‌ത്തുകയാും ശരീരത്തിലൂടെ കാര്‍ കയറ്റുകയും ചെയ്‌തു . കയ്യും വാരിയെല്ലും ഒടിഞ്ഞ്‌ രക്തം വാര്‍ന്നു കിടന്ന ചന്ദ്രബോസിനെ വീണ്ടും കാറില്‍ വലിച്ചുകയറ്റിയ ഇയാള്‍ പാര്‍ക്കിംഗ്‌ ഏരിയയില്‍ കൊണ്ടുവന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ചന്ദ്രബോസ്‌ ബോധരഹിതനായി.

sameeksha-malabarinews

പിന്നീട്‌ പോലിസെത്തിയാണ്‌ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്‌. ഫ്‌ളാറ്റില്‍ വെച്ച്‌ നിസാമിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കാജാ ബീഡിയുടെ മാനേജിംഗ്‌ ഡയറക്ടറായ നിസാം നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്‌. ഏതാനും മാസം മുമ്പ്‌ ഇയാള്‍ സഞ്ചരിച്ച വാഹനം പരിശോധിച്ചതിന്‌ വനിത എസ്‌ഐയെ തൃശൂര്‍ നഗരത്തില്‍ ബെന്‍സ്‌ കാറില്‍ പൂട്ടിയിട്ടിരുന്നു.

പഴയകാല മാടമ്പി ജന്മിമാരെ അനുസ്‌മരിപ്പിക്കുന്ന ഇത്തരം നീചപ്രവൃത്തികള്‍ക്ക്‌ പലപ്പോഴും ഇരയാകേണ്ടി വരുന്നത്‌ അത്താഴപ്പട്ടിണിമാറ്റാന്‍ ആഢംബര സൗധങ്ങളില്‍ കാലവല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!