Section

malabari-logo-mobile

കാവല്‍ക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച്‌ വ്യവസായിക്കെതിരെ കാപ്പയില്ല

HIGHLIGHTS : തൃശ്ശൂര്‍: പണക്കൊഴുപ്പിന്റെ ബലത്തില്‍ നിര്‍ദ്ധനനായ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച നിരവധി കേസുകളില്‍ പ്രതിയായ വ്യവസായി മുഹമ...

Untitled-1 copyതൃശ്ശൂര്‍: പണക്കൊഴുപ്പിന്റെ ബലത്തില്‍ നിര്‍ദ്ധനനായ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച നിരവധി കേസുകളില്‍ പ്രതിയായ വ്യവസായി മുഹമ്മദ്‌ നിസാമിനെതിരെ ഐപിസി വകുപ്പുകള്‍ക്കു പുറമെ കാപ്പാനിയമപ്രകാരം (ഗുണ്ടാ ആക്ട്‌)കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന്‌ പോലീസ്‌ പിന്നോട്ടെന്ന്‌ സൂചന. എഡിജിപി ശ്‌ങ്കര്‍റെഡ്ഡി വ്യാഴാഴ്‌ച നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന്‌ പറഞ്ഞിരുന്നു.

രണ്ട്‌ വര്‍ഷത്തിനുള്ളില്‍ തൃശ്ശൂര്‍ പേരാമംഗലം ചാവക്കാട്‌ വിയ്യുര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

sameeksha-malabarinews

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇയാള്‍ക്കെതിര ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. മുഖ്യമന്ത്രി പരിക്കേറ്റ്‌ ആശുപത്രി വെന്റിലേറ്ററില്‍ കഴിയുന്ന ചന്ദ്രബോസിനെ കണ്ടിരുന്നു. ഇയാളുടെ എല്ലാ ചിക്തസാ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും ഉറപ്പ്‌ നല്‍ികയിട്ടുണ്ട്‌.

കഴി്‌ഞ്ഞ ദിവസം മുഹമ്മദ്‌ നിയാസ്‌ താമസിക്കുന്ന ഫ്‌ളാറ്റ്‌ ഉള്‍പ്പെട്ട തൃശ്ശൂരിലെ ശോഭാസിറ്റിയിലെ ഒരു ഗെയിറ്റ്‌ തുറക്കാന്‍ വൈകിയതിനാണ്‌ ഇയാള്‍ അതിനീചമായ ആക്രമണം നടത്തിയത്‌. സെക്യൂരിറ്റി ക്യാബിനിലുണ്ടായ ജീവനക്കാരെ ആക്രമിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചന്ദ്രബോസ്‌ എന്ന അമ്പത്‌ വയസ്സ്‌ പ്രയാമുള്ള കാവല്‍ക്കാരനെ പിന്നാലെ കാറുമായി ചെന്ന്‌ ഇടിച്ച്‌ വീഴ്‌തുകയുമായിരുന്നു. കാറിടിച്ച്‌ വാരിയെല്ലം കയ്യുംതകര്‍തന്ന ഇയാളെ മറ്റൊരു കാറില്‍ കയറ്റികൊണ്ടുപോയി ബോധരഹിതനാകുന്നതു വരെ മര്‍ദ്ധിക്കുകയുമായിരുന്നെന്ന്‌ മറ്റ്‌ ജീവനക്കാര്‍ പറയുന്നു

ഉന്നതങ്ങളില്‍ ബന്ധമുള്ള ഇയാള്‍ക്കെതിരെ കാലാകാലങ്ങളില്‍ പോലീസ്‌ മൃദുസമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. നേരത്തെ വാഹനപരിശോധന നടത്തിയ വനിത എസ്‌ഐയെ കാറില്‍ പൂട്ടിയിട്ട സംഭവം വരെയുണ്ടായിട്ടും പോലീസ്‌ കര്‍ശന നടപടിയെടുത്തില്ല. തന്റെ ആഡംബര കാറുകള്‍ പരിശോധിക്കാനുള്ള ത്രാണി പോലീസിനില്ലെന്ന്‌ ഇയാള്‍ പരസ്യമായി പരഹസിച്ചുട്ടുണ്ടെത്രെ. പണചാക്കുകളോടുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ അമിതവിധേയത്വമാണ്‌ ഇത്തരം കേസുകളില്‍ ഇയാള്‍ക്ക്‌ രക്ഷയാകുന്ന ആക്ഷേപം വ്യാപകമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!