Section

malabari-logo-mobile

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് സംവിധാനം പരിഷ്‌കരിക്കും

HIGHLIGHTS : ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നു മുതല്‍ അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പഞ്ചിംഗ് സിസ്റ്റം) പരിഷ്‌കരിക്കാനും ഈ സംവിധാനം സ്പാര...

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നു മുതല്‍ അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പഞ്ചിംഗ് സിസ്റ്റം) പരിഷ്‌കരിക്കാനും ഈ സംവിധാനം സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ പുതിയതായി നിയമിതരായവരും, തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെ കൈപ്പറ്റാത്തവരും കാര്‍ഡ് നഷ്ടപ്പെട്ടുപോയിട്ടുള്ളതുമായ ജീവനക്കാര്‍ ഈ മാസം 15 നു മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. ജനുവരി ഒന്നു മുതല്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (പഞ്ചിംഗ് സിസ്റ്റം) ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ.
സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാരും ജനുവരി ഒന്നു മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ്  പുറമേ കാണത്തക്കവിധത്തില്‍ ധരിക്കുന്നുണ്ടെന്ന് അതാത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!