Section

malabari-logo-mobile

വിനീത്‌ ശ്രീനിവാസന്‍ ഇനി സെക്കന്റ്‌ ക്ലാസില്‍ യാത്ര ചെയ്യും.

HIGHLIGHTS : വിനീത് ശ്രീനിവാസന്‍, ശ്രീജിത്ത് രവി, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ജെക്‌സണ്‍ ആന്റണിയും

Oru-Second-Class-Yathra-First-Look-Poster-Vineeth-Sreenivasan-Onlookers-Mediaവിനീത് ശ്രീനിവാസന്‍, ശ്രീജിത്ത് രവി, ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ജെക്‌സണ്‍ ആന്റണിയും റെജീസ് ആന്റണിയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിയ്ക്കുന്നു.

നെടുമുടി വേണു, മണിയന്‍പിള്ള രാജു, മാമൂക്കോയ, ശശി കലിംഗ, അരുണ്‍ ഘോഷ്, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, പാഷാണം ഷാജി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, വിനീത് തട്ടില്‍, ചാലി പാല, തോമസ് ഉണ്ണിയാടന്‍ എം എല്‍ എ, നിക്കി ഗല്‍റാനി, വനിത കൃഷ്ണ ചന്ദ്രന്‍, നിരഞ്ജന, ശാന്തകുമാരി, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

sameeksha-malabarinews

ചാന്ദ് വി ക്രിയേഷന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ അല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു.

രണ്ടു കള്ളന്മാരും രണ്ട് പൊലീസുകാരും ട്രെയിനിലെ സെക്കന്റ് ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലുള്ളത്. വിനീത് ശ്രീനിവാസനും ചെമ്പന്‍ വിനോദും കള്ളന്മാരായി എത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ശ്രീജിത്ത് രവിയുമാണ് പൊലീസുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!