ദേശാടനപക്ഷികള്‍ കരയുന്നു

115_1595bഅലാസ്കയിൽനിന്നും അറ്റ്ലാന്റിക്കയിൽ നിന്നും അവർ പതിവ് ദേശാടനപക്ഷികൾ തെറ്റാതെയെത്തി. പതിനായിരത്തിലധികം മെെലുകൾ താണ്ടിയും പറന്നുമിരുന്നും നടന്നും ഇടക്കിടക്ക് കിതച്ചും കൂട്ടത്തോടെയവരെത്തി. നാട്ടിലെ പറവകളെ പോലെ ഇട്ടാവട്ടത്തല്ല അവരുടെ ജീവിതം അനുഭവതീഷ്ണതയുടെ അഗ്നിജ്വാലകളുണ്ട് ആ മുഖങ്ങളിൽ.
ജീവിതാസക്തിയുടെ ഒടുങ്ങാത്ത ദിനരാത്രങ്ങളുണ്ടാ കണ്ണില്‍  ലോകത്തിന്റെ എത്രയെത്ര കാഴ്ചകളിലൂടെയാവാം അവ സഞ്ചരിച്ചിട്ടുണ്ടാവുക. നന്മതിന്മകൾ കലർന്ന പാതകൾ എത്രയെത്രയവർ
താണ്ടികാണും. ഭരണകൂടങ്ങൾ ഉദിച്ചുയരുന്നതും തകർന്നടിയുന്നതും
എത്രയെത്രയവർകണ്ടുകാണും.
നിലക്കാത്ത മനുഷ്യപ്രവാഹങ്ങൾ കൊഴിഞ്ഞുവീഴുന്നതും ഒലിച്ചുപോകുന്നതും നിർന്നിമേഷരായി നോക്കിനിന്നിട്ടുണ്ടാവില്ലേ. കരക്കടിഞ്ഞ കുഞ്ഞിന്റെയടുത്ത് കണ്ണീരോടെ കുത്തിയിരുന്നിട്ടുണ്ടാവില്ലേ..?
അന്നത്തിനായുള്ള മനുഷ്യദെെന്യതയുടെ കെെയ്യുയർത്തലുകൾ
കണ്ടുകണ്ട് മനുഷ്യനെത്ര നിസ്സാരർ എന്നങ്ങ് ചിന്തിച്ചു
കാണില്ലേ..?
വെട്ടാനുള്ള തലകളുമായി നദീയോരങ്ങളിലൂടെ നടന്നുപോകുന്നവരേയും
ഏതുനിമിഷവും മരണക്കത്തി വീഴാനിരിക്കുന്ന മൃദുലമായ കഴുത്തു
ള്ളവരേയും ഒരേ സമയം കണ്ടു കാണില്ലേ..?
അഫ്ഘാൻമലനിര കളിൽ സമാധാനത്തിന്റെ ബുദ്ധപ്രതിമകൾ-
തച്ചുടക്കുന്നത് നോക്കിനിന്നിട്ടുണ്ടാ വില്ലേ..?അതിന്റെണലുകളിലും പൊത്തുകളിലുമിരുന്ന് കൊക്കുകളുരുമ്മിയിരുന്നത് ഓർമ്മിച്ചുകാണില്ലേ

യൂ എൻ ആസ്ഥാനത്തിനുമകളിലൂടെ പറക്കുമ്പോഴാകണം പ്രതിഷേധത്തിന്റെ
കാഷ്ടങ്ങൾ നിർത്താതെ നിർത്താതെ വർഷിച്ചിട്ടുണ്ടാവുക
നോക്കുകുത്തിയായ ചട്ടുകമായ അതിനുമേൽ വർഷിച്ചപ്പോഴാകണം
അവരൊന്ന് നിർവൃതിയടഞ്ഞിട്ടുണ്ടാവുക.
അതുണ്ടായിട്ടും എത്രയെത്ര യുദ്ധങ്ങൾ എത്രയെത്ര കലാപങ്ങൾ..
കേരളത്തിലെത്തിയപ്പോഴാകണം അവർ മതിമറന്നാഹ്ളാദിച്ചിട്ടുണ്ടാവുക
സ്കൂൾ വിടുമ്പോൾ സന്തോഷത്താൽ ആർത്തുവിളിച്ചും രക്ഷപ്പട്ടല്ലോയെന്ന
മുഖഭാവത്തോടേയും കെെകാലുകൾ വീശിയുള്ള ഒരോട്ടമുണ്ടല്ലോ
കുട്ടികളുടെയൊരോട്ടമുണ്ടല്ലോ അത് കണ്ടിട്ടുതന്നെയാകണം
അവരാകെ ആനന്ദനൃത്തമാടിയിരിക്കുക..

വീണ്ടും വീണ്ടും വരാൻ തിടുക്കം കാട്ടിയിട്ടുണ്ടാവുക…