Section

malabari-logo-mobile

കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടമായവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും:മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് കേടുപാടുകള്...

തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളത്തില്‍ വ്യക്തമാക്കി.

വീടുകള്‍ നഷ്ടമായവര്‍ക്ക് നാലു ലക്ഷം രൂപവീതം സഹായധനം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വലിയ കേടുപാടുകള്‍പറ്റിയ വീടുകള്‍ക്ക് 50,000 രൂപയും ചെറിയ കേടുപാടുകള്‍ തീര്‍ക്കാന്‍ 25,000 രൂപയും നല്‍കാനാണ് തീരുമാനം. കടല്‍ത്തീരങ്ങളില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

വലിയതുറയിലെ മത്സ്യ വകുപ്പിന്റെ കീഴിലുള്ള ഭവന സമുച്ചയം ഇതിനുവേണ്ടി തുറന്നുകൊടുക്കും കടല്‍ത്തീരങ്ങളുടെ 50 മീറ്റര്‍ സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കും. അവിടെ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കും. മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!