തീരമേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ലക്ഷദ്വീപ് മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലും ബംഗാളിലും തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു.

ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയ്ക്ക് സാധ്യത.  തീരത്ത് ജലസംബന്ധ വിനോദങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്.

വിശദവിവരം www.incois.gov.in/portal/osf/ osf.jsp യില്‍ ലഭ്യമാണ്.