സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിക്ക്‌ വെട്ടേറ്റ സംഭവം 3 എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍


ponnaniപിടിയിലായവരിലൊരാള്‍ കവര്‍ച്ചക്കേസടക്കം നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതി
പൊന്നാനി കഴിഞ്ഞ ദിവസം പുതുപൊന്നാനി പാലത്തിന്‌ സമീപത്ത്‌ വച്ച്‌ സിപഎം തണ്ണിത്തുറ ബ്രാഞ്ച്‌ സക്രട്ടറി ഷാജാഹനെ ഗുരതരമായി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 3 എസ്‌ഡിപിഐക്കാര്‍ അറസ്‌ററില്‍.

പാലപ്പെട്ടി കാപ്പിരിക്കോട്‌ തെക്കേപുറത്ത്‌ ബാദുഷ(29 കാക്കച്ചി പറമ്പ്‌ പാടൂക്കാരന്‍ മുബാറക്‌(22) വെളിയങ്കോട്‌ ഉമരി സ്‌കൂളിന്‌ സമീപം മാനത്തുപറമ്പില്‍ അബ്ദുല്‍ റസാഖ്‌(24) എന്നിവരാണ്‌ പിടിയിലായത്‌. ബാദുഷയും മൂബാറക്കും കൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തവരാണ്‌. റസാഖാണ്‌ അക്രമികള്‍ക്ക്‌ ബൈക്ക്‌ നല്‍കിയത്‌. കുണ്ടുകടവ്‌ പുറങ്ങില്‍ വച്ചാണ്‌ പ്രതികളെ പൊന്നാനി സിഐ മനോജ്‌ കബീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌്‌റ്റ്‌ ചെയ്‌തത്‌.
നേരത്തെ വധശ്രമം ഭവനഭേദനം തീവെപ്പ്‌, കവര്‍ച്ച തുടങ്ങി പെരുമ്പടപ്പ്‌ സ്റ്റേഷനില്‍ മാത്രം 13 ക്രിമനല്‍ കേസുകളില്‍ പ്രതിയാണ്‌.പിടിയിലായ ബാദുഷ. ഇയാള്‍ക്കെതിരെ ഗുണ്ടാ ആക്ട്‌ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌.

കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നിന്ന്‌ വെളിയങ്കോട്ടേക്ക്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജഹാനെയും സുഹൃത്തിനേയും എട്ടോളം ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആയുധധാരികളായ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാന്‍ ഗുരതരാവസ്ഥയില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിയില്‍ ചികത്സയിലാണ്‌.

Related Articles