പാലക്കാട് എസ്ഡിപിഐ സെക്രട്ടറിക്ക് വെട്ടേറ്റു

പാലക്കാട് : എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി ഇഎസ് കാജാ ഹുസൈന് വെട്ടേറ്റു. ഒറ്റപ്പാലത്തിനടുത്ത് വാണിയംകുളത്തു വെച്ചാണ് ഹുസൈന് വെട്ടേറ്റത്.

ആക്രമികളുടെ ഒരു സംഘമാണ് ഹുസൈനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.