ന്യൂനപക്ഷ പ്രമോര്‍ട്ടര്‍മാരുടെ തൊഴില്‍സുരക്ഷ ഉറപ്പു വരുത്തണം; എസ്‌.ഡി.പി.ഐ

sdpi (1)മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനായി കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ തൊഴില്‍സുരക്ഷ ഉറപ്പു വരുത്തണമെന്ന്‌ എസ്‌.ഡി.പി.ഐ.മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. നിയമനം കഴിഞ്ഞ്‌ വര്‍ഷം മൂന്നായിട്ടും ഇതുവരെ വേതനം പോലും നല്‍കാതെ അഭ്യസ്ഥ വിദ്യരായ യുവാക്കളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നിലപാട്‌ പ്രതിഷേധാര്‍ഹമാണ്‌. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ നിയമിച്ച ന്യൂനപക്ഷ പ്രമോട്ടര്‍മാക്ക്‌ വേതനം കൊടുക്കുന്നതില്‍ ധനവകുപ്പ്‌ ഉള്‍പ്പെടെയുള്ളവ എതിര്‍ക്കുന്നത്‌ ന്യൂനപക്ഷ ക്ഷേമവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുസ്‌്‌ലിംലീഗിന്റെ പിടിപ്പുകേട്‌ മൂലമാണ്‌. ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍ക്ക്‌ നല്‍കാനുള്ള വേതനം അടിയന്തരമായി വിതരണം ചെയ്യാനും അവരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം. തൊഴില്‍ സംരക്ഷണത്തിനായി ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍ നടത്തുന്ന സമരത്തിന്‌ പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ്‌ വി ടി ഇക്‌റാമുല്‍ഹഖ്‌ അധ്യക്ഷത വഹിച്ചു. എസ്‌.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ എം അശ്‌റഫ്‌, ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, കമ്മിറ്റിയംഗം എ കെ അബ്ദുല്‍മജീദ്‌, ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, ഖജാന്‍ജി അഡ്വ. സാദിഖ്‌ നടുത്തൊടി, വൈസ്‌പ്രസിഡന്റുമാരായ മേമന ബാപ്പു, പി എം ബഷീര്‍, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്‌, പി ദാവൂദ്‌, കൃഷ്‌ണന്‍ എരഞ്ഞിക്കല്‍, എം പി മുസ്‌തഫ, എം ഖമറുദ്ദീന്‍ സംസാരിച്ചു.