ജില്ലയോടുള്ള അവഗണനയുടെ തിക്തഫലമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം; വി ടി ഇക്‌റാമുല്‍ഹഖ്

unnamed (2)മഞ്ചേരി: ജില്ലയിലെ ആരോഗ്യമേഖലയില്‍ ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിലും ഭൗതിക സൗകര്യങ്ങളൊരുക്കുന്നതിലും സര്‍ക്കാര്‍ കാണിച്ച അവഗണനയുടെ തിക്തഫലമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരമെന്ന് എസ്.ഡി.പി.ഐ.ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ പ്രതിഷേധിച്ച് അഡ്വ. എം ഉമര്‍ എം.എല്‍.എ നടത്തിയ സത്യാഗ്രഹത്തിനെതിരെ എസ്.ഡി.പി.ഐ.ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാവൈസ്പ്രസിഡന്റ് പി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ദാവൂദ്, എം പി മുസ്തഫ, എം ഖമറുദ്ദീന്‍, അംഗങ്ങളായ എ സൈതലവിഹാജി, ഭാസ്‌കരന്‍ ചാലില്‍, എ സൈതലവിഹാജി, ആദില്‍മംഗലം, പി ഉസ്മാന്‍ സംസാരിച്ചു. ജനറല്‍ ആശുപത്രി പരിസരത്തു നടന്ന പ്രതിഷേധ ധര്‍ണക്ക് അഭിവാദ്യമര്‍പ്പിച്ച് പുതിയസ്റ്റാന്റ് പരിസത്ത് നിന്നാരംഭിച്ച എസ്.ഡി.പി.ഐ.പ്രവര്‍ത്തകരുടെ പ്രകടനം പഴയസ്റ്റാന്റിനു സമീപം പോലിസ് തടഞ്ഞു. എസ്.ഡി.പി.ഐ.ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ് പ്രകടനത്തെ അഭിസംബോധന ചെയ്തു. പ്രകടനത്തിന് പി പി ഷൗക്കത്തലി, പി ഉസ്മാന്‍, സി അക്ബര്‍, പി ഹംസ, ശിഹാബ് മങ്കട, എ ബീരാന്‍കുട്ടി, ടി സിദ്ധീഖ്, മുസ്തഫ കൗമുദി, അശ്‌റഫ് ഒളവട്ടൂര്‍ നേതൃത്വം നല്‍കി.