സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിച്ച്‌ ഒളിവില്‍ പോയ അധ്യാപകനെ സസ്‌പെന്റ്‌ ചെയ്‌തു

പരപ്പനങ്ങാടി: സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍പോയ അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ്‌ സസ്‌പെന്റ്‌ ചെയ്‌തു. അരിയല്ലൂര്‍ എംവിഎച്ച്‌എസ്‌എസിലെ ബയോളജി അധ്യാപകനെയാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌.

അധ്യാപകനെതിരെ ഇതെ സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപകന്റെ ഭാര്യയാണ്‌ പരാതി നല്‍കിയത്‌. താനൂര്‍ സി ഐ ആര്‍.റാഫിക്കാണ്‌ അന്വേഷണച്ചുമതല.