വലിയാട് സ്‌കൂളില്‍ മെഹന്തി ഫെസ്റ്റ്

കോഡൂര്‍:വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്‌കൂളില്‍ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മെഹന്തി ഫെസ്റ്റ് നടത്തി. ഒന്ന്, രണ്ട് ക്ലാസുകള്‍ ഒരുഗ്രൂപ്പായും മൂന്ന്, നാല് ക്ലാസുകള്‍ മറ്റൊരുഗ്രൂപ്പായിട്ടുമാണ് മത്സരം നടന്നത്.
മത്സരങ്ങള്‍ക്ക് അധ്യാപകരായ എം. റിയാസ്, വി. ലബീബ, സുനീറ, തസ് ലീമ എന്നിവര്‍ നേതൃത്വം നല്‍കി. ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.