മുത്തശ്ശി കൂട്ടായ്മയിൽ എളമ്പുലാശ്ശേരി സ്കൂളിൽ സ്നേഹസംഗമം.

unnamedതേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂളിൽന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും സ്ത്രീകൾക്കും വൃദ്ധർക്കുമെതിരെ നടക്കുന്ന അതിക്ക്രമങ്ങൾക്കെതിരെ സ്നേഹസംഗമം സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ മുത്തശ്ശിമാരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി പി എ ഉസ്മാൻറെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌  കള്ളിയിൽ ഫിറോസ്‌  ഉദ്ഘാടനം ചെയ്തു .മലപ്പുറം ജില്ല പഞ്ചായത്ത് കിഡിനി വെൽഫെയർ  ഫണ്ടിലേക്ക് പണം സ്വരൂപികുന്നതിനുള്ള സാന്ത്വന പെട്ടിയുടെ വിതരാണോൽഘാടനം ഉപ ജില്ല വിദ്യഭ്യാസ ഓഫീസർ പി രാജ്മോഹൻ ഒന്നാം ക്ലാസ്സുകാരി ആയിഷ ഹിന്ദക്ക് നൽകി നിർവഹിച്ചു .ചടങ്ങിൽ ഹംസ അഞ്ചുമുക്കലിനെ ആദരിക്കലും ഇഷ്ട്ടവും സ്നേഹവും എന്ന വിഷയത്തിൽ പഠന സംഗമവും സംഘടിപ്പിച്ചു .പരിപാടിയിൽ ഹെഡ് മിസ്ട്രെസ്സ് പി. രാധ, കൈത്താങ്ങ് കോ -ഓർഡിനേറ്റർ പി. മുഹമ്മദ്‌ ഹസ്സൻ, സ്റ്റാഫ്  സെക്രട്ടറി എ. ഇ .ദിലീപ് എന്നിവർ സംസാരിച്ചു.