Section

malabari-logo-mobile

ചാലക്കുടിയില്‍ സ്‌കൂള്‍ബസ്സും കെ.എസ്.ആര്‍.ടി.സിയും കൂടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : ചാലക്കുടി: ചാലക്കുടിയില്‍ സ്‌കൂള്‍ബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂടിയിടിച്ച് ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി പബ്​ളിക്​ സ്​...

ചാലക്കുടി: ചാലക്കുടിയില്‍ സ്‌കൂള്‍ബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂടിയിടിച്ച് ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി പബ്​ളിക്​ സ്​കൂളിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥി ധനുഷ്​കൃഷ്​ണയാണ്​​ മരിച്ചത്​. ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ് ധനുഷ്. ഇന്ന് രാവിലെയായിരുന്നു അപകടം.

അപകടത്തില്‍ 15 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!