എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കിന്റെ കാലാവധി നീട്ടി

മുംബൈ: സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ സിസംബര്‍ 31 വരെ ഉപയോഗിക്കാമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞമാസം 30 ന് അവസാനിച്ച കാലാവധിയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം.

പുതിയ ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് നേരെത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ അക്കൗണ്ട് ഉടമകളും പുതിയ ചെക്ക് ബുക്കിനായി അപേക്ഷ നല്‍കിയില്ല. ഇതാണു കാലാവധി നീട്ടാന്‍ കാരണമായത്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്, എടിഎം വഴി ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷിക്കാം.

Related Articles