സൗമ്യ വധകേസ്‌;സര്‍ക്കാരിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ സുരേഷ്‌ ഗോപി

suresh-gopi-480തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ബിജെപി എംപി സുരേഷ്‌ ഗോപി. വിഷയത്തെ രാഷ്ട്രീയപരമായല്ല മനുഷ്യത്വപരമായി കാണണമെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞു.

ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന്‌ കൈകടത്താനോ ഇതിനകത്ത്‌ എന്തെങ്കിലും അധികമായി ചെയ്യാനോ ഇല്ല. സൗമ്യ വധക്കേസില്‍ മാത്രമല്ല നിരവധി കേസുകളില്‍ മുന്‍പും ഇത്തരത്തില്‍ വീഴ്‌ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും. വാദമുഖങ്ങളാണ്‌ വിധിയിലേക്ക്‌ നയിക്കുന്നതെന്നും അതില്‍ കോടതിയോ ജഡ്‌ജിയേയോ കുറ്റം പറയാനാകില്ലെന്നും സുരേഷ്‌ ഗോപി അഭിപ്രായപ്പെട്ടു.

വധശിക്ഷ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള മരുന്നല്ലെന്നും പക്ഷേ കഠിനമായ വേദന തന്നെ ഇത്തരം പ്രതികള്‍ക്ക്‌ നല്‍കണമെന്നും എം പി പറഞ്ഞു.

Related Articles