സൗദിയില്‍ വാഹനപകടത്തില്‍ മരിച്ച ശെരീഫയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും

sherrfa cപരപ്പനങ്ങാടി : കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ യാമ്പൂവില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചപ്പത്തിങ്ങല്‍ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഷെരീഫ(38) ന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വഴി നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ വിമാനത്തിലാണെത്തുക.

മൃതദേഹം തിങ്കളാഴ്ച പകല്‍ 12 മണിക്ക് പാലത്തിങ്ങല്‍ ജുമാമസ്ജിദില്‍ കബറടക്കും.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത് അന്നേദിവസം തന്നെ ശെരീഫ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭര്ൃതൃസഹോദരി കഴിഞ്ഞ ദിവസം മരിച്ചരുന്നു.