സൗദിയില്‍ വേതന സുരക്ഷാ പദ്ധതി;അടുത്ത ഘട്ടം ഫെബ്രുവരി മുതല്‍

Untitled-1 copyസൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പത്താം ഘട്ടം ഫെബ്രുവരി ആദ്യം മുതല്‍ നടപ്പിലാക്കുമെന്ന്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പത്താം ഘട്ടം മുതല്‍ എണ്‍പത്‌ തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ ഈ പദ്ധതിയുടെ ഭാഗമാകും. തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്ത്‌ തന്നെ നല്‍കുക എന്നുള്ളതാണ്‌ വേതന സുരക്ഷാ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌. തൊഴിലാളികളുടെ ശമ്പളം എല്ലാം മാസവും കൃത്യസമയത്ത്‌ അവരുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ എത്തിക്കണമെന്നാണ്‌ വ്യവസ്ഥ. കൂടാതെ ശമ്പളം ബാങ്കില്‍ നിക്ഷേപിച്ച വിവരം എല്ലാമാസവും ജീവനക്കാരെ മന്ത്രാലയം അറിയിക്കുകയും വേണം.

അതെസമയം ശമ്പളം നല്‍കാന്‍ താമസിക്കുന്ന കമ്പനികളുടെ മേല്‍ മന്ത്രാലയം നടപടി സ്വീകരിക്കും. കൃത്യസമയത്ത്‌ ശമ്പളം നല്‍കാത്ത സ്ഥാപനത്തില്‍ നിന്ന്‌ ഓരോ തൊഴിലാളിയുടെയും പേരില്‍ മൂവായിരം റിയാല്‍ വീതം പിഴ ഒടുക്കേണ്ടിയും വരും. മൂന്ന്‌ മാസം ശമ്പളം നല്‍കാന്‍ താമസിക്കുന്ന തൊഴിലുടമയില്‍ നിന്നും അനുമതിയില്ലാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റം നടത്താനും തൊഴിലാളിക്കു അനുമതിയുണ്ടാവും. മൂവായിരവും അതില്‍ കൂടുതതലും തൊഴിലാളികളുള്ള വന്‍കിട കമ്പനികള്‍ക്കാണ്‌ പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയത്‌.