സൗദി വനിതകള്‍ക്ക് ഇനി ഖത്തറിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ്

Mideast Saudi Women Driving.JPEG-07f8aദോഹ: സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതില്‍ വിലക്കുണ്ടെങ്കിലും നിരവധി സഊദി വനിതകള്‍ക്ക് ഖത്തര്‍ ലൈസന്‍സ് നല്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ വനിതകളോട് വിവേചനമില്ലെന്ന് സഊദിയിലെ ദമ്മാം യൂണിവേഴ്‌സിറ്റിയില്‍ നടന്ന സിംപോസിയത്തില്‍ ഖത്തറിന്റെ ട്രാഫിക് തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു.
നേരത്തെ സഊദി വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാ#ായി ബഹറൈന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പോയിരുന്നു. ഇപ്പോള്‍ ഖത്തറിനേയും ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം നിരവധി സഊദി വനിതകള്‍ക്ക് ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്.