സൗദിയില്‍ വ്യാപക പരിശോധന: 5000ത്തിലധികം പേര്‍ പിടിയില്‍

M_Id_435882_Nitaqat
റിയാദ് : നിതാഖത് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അനധികൃത തൊഴിാലളികള്‍ സൗദി വിടുകയോ രേഖകള്‍ ശരിയാക്കുകയോ ചെയ്യേണ്ടതിന്റെ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ സര്‍ക്കാര്‍ പരിശോധന ശക്തമാക്കി. ഇന്നലെ മാത്രം സൗദിയി്ല്‍ 5000ത്തിലധികം പേര്‍ പിടിയിലായതായാണ് വിവരം.
ജിദ്ദയില്‍ 3918 പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ച തന്നെ പോലീസ് റെയ്ഡ് ആരംഭിച്ചിരുന്നു. വരും ദിവസങ്ങളി്ല്‍ ഇത് കൂടുതല്‍ ശക്തമാക്കുമന്നാണ് സൂചന.
ദമാമില്‍ മലയാളിയുടെ അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്.. പലയിടങ്ങളിലും മലായളികള്‍ പിടിയിലായതായാണ് സൂചന.

പരിശോധന കര്‍ശനമായതിനെ തുടര്‍ന്ന് പല കടകളും അടഞ്ഞുകിടക്കുകയാണ് വിദേശികള്‍ കൂടുതലായി കണ്ടുവരുന്ന തെരുവുകളല്ലാം വിജനമാണ്. രേഖകള്‍ ശരിയാക്കാനായി അപേക്ഷ നല്‍കിയ പലരും മുറികള്‍ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ്..
എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ആശങ്കപ്പെടാനുള്ള പ്രതിസന്ധിയല്ലെന്നാണ് ഇന്ത്യന്‍ എംബസി അധികൃതരുടെ ഭാഷ്യം നിതാഖത് നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം ലഭിച്ചതോടെ ഭൂരിഭാഗം പേരും അതുപയോഗപ്പടുത്തി രേഖകള്‍ തയ്യാറാക്കുകയോ തിരികെ മടങ്ങാനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്് ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ടെന്നുംമ എംബസി അറിയിച്ചു.
92000 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിച്ചുട്ടുണ്ടെങ്ങിലും 69800 പേര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കി കഴിഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ മടങ്ങുന്നത് ഇവിടെനിന്ന് 35000 പേര്‍ക്ക് ഔട്ട് പാസ് നല്‍കികഴിഞ്ഞു. കേരളത്തില്‍ നിന്ന് 7300 പേര്‍ക്ക് പാസ് ലഭിച്ചുകഴിഞ്ഞു.

പിടിയിലായവരെ പല ജയിലുകളിലേക്കായി മാറ്റി. ഇവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയീടാക്കിയേക്കും. ഇതിന് കഴിയാത്തവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന .പിന്നീട് ഇവര്‍ക്ക് സൗദിയിലേക്ക് ജോലിക്കായി വിസ നല്‍കില്ല..
ഇന്നലെ 200ലധികം പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി

photo courtesy:  the Indian express