സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയുവതി മരിച്ചു: നാലു പേര്‍ക്ക് പരിക്ക്

മരിച്ചത് പരപ്പനങ്ങാടി സ്വദേശിനി
sherrfa cപരപ്പനങ്ങാടി സൗദിഅറേബ്യയിലെ യാമ്പുവിനടുത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു. ചപ്പത്തിങ്ങില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഷെരീഫ(38) ആണ് മരിച്ചത്്

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്ന മുഹമ്മദ്കുട്ടിക്ും മക്കളായ ഷഹാന ബിന്‍സി(10) റോഷന്‍ ഇസ്മായില്‍(ഒന്നര വയസ്സ്) എന്നിവര്‍ക്കും പരിക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റ മുഹമ്മദ്കുട്ടിയുടെ സഹോദരി സുലൈഖയെ ജിദ്ദയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരണപ്പെട്ട് ശെരീഫയുടെ മകള്‍ മുബശ്ശീറ ഷെറിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംഎല്‍ടി വിദ്യാര്‍ത്ഥിനിയാണ്. പിതാവ് അബ്ദുറഹ്മാന്‍ കുട്ടി(കരുമ്പില്‍), മാതാവ് അഞ്ചുകണ്ടന്‍ ഖദീജ.

മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും