സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം മുടക്കുന്ന കമ്പനികള്‍ക്ക് 30 ലക്ഷം റിയാല്‍ പിഴ

i ദമാം: സൗദിയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ ഇനി മുതല്‍ കനത്ത പഴിയടക്കേണ്ടി വരും. ശമ്പളം നല്‍ക്കാത്ത കമ്പനികള്‍ക്ക് 30 ലക്ഷം റിയാല്‍ പിഴയാണ് ചുമത്തിയിരിക്കുന്നത്. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രാലയം ഇത്തരമൊരു നടിപടി സ്വീകരിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഇത്തരം കമ്പനികള്‍ക്ക് നല്‍കിയിരുന്ന സേനവങ്ങളും ഇതോടെ നിര്‍ത്തിവെക്കുകയും ചെയ്തു. അതെസമയം ജീവനക്കാരുടെ ശമ്പളം വിതണം ചെയ്‌തെന്ന് സാക്ഷ്യപത്രം സമര്‍പ്പിച്ചശേഷം കമ്പനിക്കുള്ള സേവനങ്ങള്‍ പുനഃസ്ഥാപിക്കും.

കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കിയതോടെ പ്രവാസികളും സ്വദേശികളും പരാതിയുമായി തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്ന സ്ഥാപനം നിയമം ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതെ തുടര്‍ന്നാണ് കമ്പനികള്‍ക്ക് പിഴ ചുമത്തിയതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങള്‍ ഒരു തൊഴിലാളിക്ക് 3,000 റിയാല്‍ പിഴ അടക്കണം.

വേതന സുരക്ഷാ പദ്ധതി പ്രകാരം ജീവനക്കാര്‍ക്ക് വേതനം വിതരണം ചെയ്‌തെന്ന് തെളിയിക്കുന്ന രേഖകള്‍ രണ്ടു മാസം സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കും ശിക്ഷ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒഴികെ തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവെക്കും.