Section

malabari-logo-mobile

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

HIGHLIGHTS : റിയാദ് ∙ സൗദിയിൽ സ്ത്രീകൾക്കു വാഹനമോടിക്കാൻ അനുമതി നൽകി സൽമാൻ രാജാവിന്റെ ഉത്തരവ്. 2018 ജൂണ് 24 മുതൽ തീരുമാനം പ്രാബല്യത്തിലാകുമെന്ന് ഔദ്യോഗിക ടെലിവി...

റിയാദ് ∙ സൗദിയിൽ സ്ത്രീകൾക്കു വാഹനമോടിക്കാൻ അനുമതി നൽകി സൽമാൻ രാജാവിന്റെ ഉത്തരവ്. 2018 ജൂണ് 24 മുതൽ തീരുമാനം പ്രാബല്യത്തിലാകുമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കാൻ ആഭ്യന്തര, ധന, തൊഴിൽ, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം.

ശനിയാഴ്ച നടന്ന സൗദി ദേശീയ ദിനാഘോഷത്തിൽ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു.

sameeksha-malabarinews

സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതിയിലൂടെ സമൂഹത്തിൽ വരുന്ന ഗുണദോഷങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!