സൗദിയില്‍ സ്ത്രീകളുടെ വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണ്ണമേറുന്നു

നിറമുള്ള സ്‌പോര്‍ട്‌സ് അബായകള്‍ക്ക് പ്രിയമേറുന്നു
ജിദ്ദ : സൗദി അറേബ്യയിലെ സ്ത്രീകളുടെ വസ്ത്രസങ്കല്‍പ്പങ്ങളില്‍ വന്‍മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയിലെ സ്ത്രീകളുടെ വസ്ത്രമായ അബായയെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് മാറ്റത്തിനാധാരം. സത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധം ഇസ്ലാമിലില്ലെന്നും, സഭ്യവും മാന്യവുമായ വസ്ത്രം ധരിക്കണെന്ന് മാത്രമെ പറയുന്നൊള്ളു എന്നാണ് രാജകുമാരന്‍ പറഞ്ഞത്.

സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കറുത്ത അബായ ധരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും മാന്യമായ വസ്ത്രങ്ങള്‍ ഏതൊക്കയാണെന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞത്.

ഇതോടെയാണ് വ്യത്യസ്തമായ നിറങ്ങളിലുള്ള പുത്തന്‍ ഡിസൈനകളോടെയുള്ള വസ്ത്രങ്ങള്‍ക്ക് സൗദിയില്‍ പ്രിയമേറിയത്. സ്‌പോര്‍ട്‌സ് അബായകളാണ് കുടുതല്‍ വില്‍പ്പന നടക്കുന്നതെന്ന് കടയുടമകള്‍ പറയുന്നു.

Related Articles