സത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെ സൗദിഅറേബ്യയില്‍ പുരുഷന്‍മാരുടെ ഹാഷ് ടാഗ് കാമ്പ്യയിന്‍

റിയാദ് ഏതാനും ദിവസങ്ങള്‍ക്കകം സൗദിഅറേബ്യയിലെ റോഡുകളില്‍ സത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീങ്ങുകയാണ്. ജൂണ്‍ 24 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.
രാജ്യത്ത് സത്രീകളടക്കം നിരവധി പേര്‍ ഈ വാര്‍ത്ത സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും, ചില യാഥാസ്ഥിക സൗദി പുരുഷന്‍മാര്‍ തങ്ങളുടെ നിരാശയും മോഹഭംഗവും വെളിപ്പെടുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞാഴ്ച സോഷ്യല്‍മീഡിയില്‍ പ്രചരിച്ച ‘യു വുഡ്‌നോട്ട് ഡ്രൈവ്’ എന്ന ഹാഷ് ടാഗ് കാമ്പ്യയിന്‍ ഏറെ ചര്‍ച്ചയാകുകയാണ്. സ്ത്രീകളുടെ ഡ്രൈവിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.
സ്ത്രീകളുടെ ഡ്രൈവിങ്ങിന് വേണ്ടി കുരയക്കുന്നവര്‍ ഫിലിപ്പൈനികളും ഏഷ്യയില്‍ നിന്നുള്ളവരുമാണെന്നും, അവര്‍ക്ക് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള അറേബ്യയുടെ സംസ്‌ക്കാരത്തെ കുറിച്ച് അറിയില്ലെന്നും ചിലര്‍ വിലപിക്കുന്നു. എന്നാല്‍ ഇത്തരക്കാര്‍ ഇപ്പോഴും എട്ടാം നൂറ്റാണ്ടിലെ മാനസികാവസ്ഥയിലുള്ളവരാണ് ഈ ഹാഷ് ടാഗിന് പിന്നിലെന്ന് വനിതകള്‍ തിരിച്ചടിക്കുന്നു. നിരവധി ചിത്രങ്ങളും ട്വിറ്ററിലുടെയും ഫെയ്‌സബുക്കിലൂടെയും പ്രചരിക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി സൗദിയില്‍ നിലനിന്നിരുന്ന സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ്ങ് വിലക്കാണ് ഇപ്പോള്‍ നീക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ചരിത്രപ്രാധാന്യമുള്ള ഈ നിയമനടപടിക്ക് പച്ചക്കൊടി വീശിയത്.
ഈ വിലക്കിനെതിരെ അന്താരാഷ്ട്രതലത്തില്‍ സത്രീ സംഘടനകള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ജൂണില്‍ വിലക്ക് നീക്കുന്നതോടെ വാഹനമോടിക്കാന്‍ നിരവധി സ്ത്രീകളാണ് രാജ്യത്ത് ഡ്രൈവിങ്ങ് പഠിച്ചുകൊണ്ടിരിക്കുന്നത്.

Related Articles