Section

malabari-logo-mobile

സൗദിയില്‍ ഇനി വനിതകള്‍ക്കും ‘ഫത്വവ’ ഇറക്കാം

HIGHLIGHTS : റിയാദ് : സൗദി അറേബ്യയിലെ സത്രീകള്‍ക്ക് ഫത്വവ പുറപ്പെടുവിക്കാനുള്ള അവകാശം കൂടി നല്‍കുന്നു

റിയാദ് : സൗദി അറേബ്യയിലെ സത്രീകള്‍ക്ക് ഫത്വവ പുറപ്പെടുവിക്കാനുള്ള അവകാശം കൂടി നല്‍കുന്നു. രണ്ട് ദിവസം മുന്‍പ് രാജ്യത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിയ ചരിത്രപരമായ തീരുമാനത്തിന് പിന്നാലെയാണ് സൗദി ഭരണകൂടം ഈ നിലപാടും എടുത്തിരിക്കുന്നത്.

ഈ സ്ത്രീപക്ഷ നിലപാടിന് ഷൂരാ കൗണ്‍സിലില്‍ 107 വോട്ടുകളോടെയാണ് അംഗീകാരം ലഭിച്ചെതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 45 വര്‍ഷമായി ഫത്വവ പുറപ്പെടുവിക്കാന്‍ പുരുഷന്‍മാര്‍ക്കെ അവകാശമുണ്ടായിരുന്നൊള്ളു.

sameeksha-malabarinews

കഴിഞ്ഞ മാര്‍ച്ചില്‍ ഷൂര കൗണ്‍സിലിലെ വനിത അംഗങ്ങളാണ് ഈ ആവിശ്യം ഉന്നയിച്ചത്.ശരീഅത്ത് നിയമങ്ങളിലും, അകാദമിക് വിഷയങ്ങളിലും പാണ്ഡിത്യമുള്ള വനിതകള്‍ക്കാവും ഇത്തരം കൗണ്‍സിലില്‍ പ്രാതിനിധ്യം ലഭിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!