Section

malabari-logo-mobile

സൗദിയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച വനിതാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റില്‍

HIGHLIGHTS : റിയാദ്: രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന് വനിതാ പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നട...

റിയാദ്: രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന് വനിതാ പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങളും ഇളവുകളും അനുവദിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെയാണ് സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്(എച്ച്ആര്‍ഡബ്ല്യു),ഗള്‍ഫ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അറസ്റ്റലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ഇവരുടെ അറസ്റ്റ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതെസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു പ്രതികരണവും പുറത്തുവിട്ടിട്ടില്ല. ഹ്യൂമമണ്‍ റൈറ്റ്‌സ് വാച്ച്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ അറസ്റ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

sameeksha-malabarinews

ജൂണ്‍ 24 മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു തുടങ്ങും. സ്ത്രീകള്‍ക്ക് രാജ്യത്ത് നേരത്തെ ഉണ്ടായിരുന്ന പല നിയന്ത്രണങ്ങളും പുതിയ കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം എടുത്തുകളയുകായിരുന്നു. ഇതിനിടയിലാണ് മറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!