വിവാഹ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു; മനാമയില്‍ 2 മണിക്കൂറിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു

untitled-1-copyമാനമ: വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വധുവിനെ വരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദി അറേബ്യയില്‍ സംഭവം നടന്നത്. വിവാഹ സല്‍ക്കാരം കഴിഞ്ഞതിന് ശേഷമാണ് വധുവിനെ ഉപേക്ഷിക്കുന്ന കാര്യം വരന്‍ വ്യക്തമാക്കിയത്.

വിവാഹശേഷം വധു സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിനില്‍ക്കണമെന്ന് വരന്‍ വിവാഹ കരാറില്‍ എഴുതിയിരുന്നു. ഇത് ലംഘിച്ചതാണ് വധുവിനെ ഉപേക്ഷിക്കാന്‍ കാരണമായി പറഞ്ഞത്. വിവഹാദിവസം തന്നെ ഡിവോഴ്‌സ് കേസും ഫയല്‍ ചെയ്തു. തന്റെ സഹോദരി അവളുടെ പെണ്‍ സുഹൃത്തുക്കള്‍ക്കാണ് ഇന്റര്‍ഗ്രാമിലൂടെയും സ്‌നാപ്ചാറ്റിലൂടെയും  ഫോട്ടകള്‍ അയച്ചു കൊടുത്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
സംഭവം ഏറെ വിവാദമായതായി സൗദി ഡെയ്‌ലി ഒക്കാസ് റിപ്പോര്‍ട്ടു ചെയ്തു. വളരെ മോശമായ സമീപനമാണ് വരന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. അതെസമയം കരാര്‍ ലംഘിച്ച വധുവിനെ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ വരന്റെ വീട്ടുകാര്‍ ഉറച്ചു നിന്നതോടെ ഇരു കൂട്ടരും വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.