സൗദിയില്‍ വിസിറ്റ് വിസക്കും ഇന്‍ഷുറന്‍സ് നടപ്പാക്കി

untitled-1-copyജിദ്ദ: സൗദിയില്‍ ഈ മാസം നിലവില്‍ വന്ന സന്ദര്‍ശക വിസ ഫീ വര്‍ധനക്ക് പിറകെ വിസ സ്റ്റാമ്പ്‌ ചെയ്യാന്‍ ആരോഗ്യ ഇന്‍ഷുറന്‍സും നടപ്പാക്കി തുടങ്ങി .വിസ സ്റ്റാമ്പ്‌ ചെയ്യാന്‍ സമര്‍പിക്കുമ്പോള്‍ അഞ്ചു വയസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് സന്ദര്‍ശക വിസക്ക് 47.58 ഡോളര്‍ ,6 മുതല്‍ 15 വയസ്സ് വരെ 37.15 ഡോളര്‍  ,16 മുതല്‍ 40 വയസ്സ് വരെ 31.5 ഡോളര്‍ ,41 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക്‌ 53.5 ഡോളര്‍,65 നു മുകളിലുള്ളവര്‍ക്ക് 119.5 ഡോളര്‍  എന്നിങ്ങനെ സര്‍വീസ് ചാര്‍ജ് അടക്കം ഇന്‍ഷുറന്‍സ്  ആയി അടക്കേണ്ടത്.അറേബ്യന്‍ ഷീല്‍ഡ് ഇന്‍ഷുറന്‍സ്,നാഷണല്‍ യുണൈറ്റഡ് ഇന്‍ഷുറന്‍സ്  എന്നീ കമ്പനികള്‍ ആണ് ഇന്‍ഷുറന്‍സ് നല്‍കുന്നത് .

വിസ സ്റ്റാംബിംഗ് ചാർജ്ജും സർവീസ് ചാർജ്ജുമടക്കം5000 രൂപയായിരുന്നു ഇത് വരെ നല്‍കിയിരുന്നത് .പുതിയ വിസ ഫീസ്‌ പ്രകാരം 40000 രൂപയായാണ്ട്രാവൽസ് ഏജൻസികൾ ഇപ്പോൾ ഒരു പാസ്പോർട്ടിനു ഈടാക്കുന്നത്.ഇതോടൊപ്പം ഇൻഷൂറൻസ് ചാർജ്ജും വിമാന ടിക്കറ്റും കൂടെയാകുംബോൾ സന്ദര്‍ശന വിസക്ക് വലിയൊരു തുക മുടക്കേണ്ടി വരുമെന്നത് പ്രവാസി മലയാളി കുടുംബങ്ങളുടെ സന്ദര്‍ശനത്തെ കാര്യമായി ബാധിക്കും.