സൗദിയില്‍ സ്‌ത്രീകള്‍ക്ക്‌ വാഹനമോടിക്കുന്നതിനുള്ള വിലക്ക്‌ നീക്കിയേക്കും

saudi arabia 1റിയാദ്‌: സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന സ്‌ത്രീകള്‍ക്ക്‌ വാഹനമോടിക്കുന്നതിനുള്ള വിലക്ക്‌ ചില ഉപാധികളോടെ നീക്കാന്‍ ശുപാര്‍ശ. സൗദി രാജാവിന്റെ അഡൈ്വസറി കൗണ്‍സിലാണ്‌ കര്‍ശനമായ നിയന്ത്രണങ്ങളോടെ വിലക്ക്‌ നീക്കാന്‍ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. 30 വയസ്സിന്‌ മുകളിലുള്ള സ്‌ത്രീകളായിരിക്കണം, 8 മണിക്ക്‌ ശേഷം വാഹനമോടിക്കാന്‍ പാടില്ല, മാന്യമായ വസ്‌ത്രധാരണം എന്നീ നിയന്ത്രണങ്ങളാണ്‌ ശുപാര്‍ശയിലുള്ളത്‌.

ചില നിയന്ത്രണങ്ങളോടെയാണെങ്കിലും നിരോധനം നീക്കുന്നതിലൂടെ സൗദിയിലെ സ്‌ത്രീകളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തനിനാണ്‌ അനുകൂലമായ നിലപാടിന്‌ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്‌. കൗണ്‍സില്‍ ഈ ശുപാര്‍ശകള്‍ ഒരു മാസത്തോളമായി സമര്‍പ്പിച്ചിട്ട്‌.

30 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീയാണെങ്കിലും ഒരു ആണ്‍ബന്ധുവിന്റെ പെര്‍മിഷനോടെ മാത്രമേ വാഹനം ഡ്രൈവ്‌ ചെയ്യാനാകൂ. ശനിയാഴ്‌ച രാവിലെ ഏഴ്‌ മണിയോടെയും രാത്രി എട്ട്‌ മണി വരെയും, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചമുതല്‍ രാത്രി വരെയുമാണ്‌ സമയ പരിധി. ഡ്രൈവ്‌ ചെയ്യുന്നവര്‍ പര്‍ദ്ദ ധരിക്കുകയും, മേക്കപ്പ്‌ അണിയാന്‍ പാടുള്ളതുമല്ല.

സ്‌ത്രീകള്‍ക്കായി പ്രതേ്യക ട്രാഫിക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ തന്നെ രൂപികരിക്കാനും ശുപാര്‍ശയുണ്ട്‌.