സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

saudi apakadamജിദ്ദ: സൗദി അറേബ്യയിലെ യാമ്പുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിലുന്ന പരപ്പനങ്ങാടി സ്വദേശിന് മരിച്ചു. ഉള്ളണം അമ്മാറമ്പത്ത് ബീരന്‍കുട്ടിയുടെ ഭാര്യ ചപ്പങ്ങത്തില്‍ സുലൈഖ(47) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരും സഹോദരനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സഹോദരന്റെ ഭാര്യ പാലത്തിങ്ങല്‍ സ്വദേശിനി ശെരീഫ അന്നുതന്നെ മരണപ്പെട്ടിരുന്നു

പരേതനായ പാലത്തിങ്ങല്‍ ചപ്പങ്ങത്തില്‍ ഉണ്ണീന്‍കുട്ടിയുടെ മകളാണ് സുലൈഖ. മാതാവ് പാത്തുമ്മക്കുട്ടി ഹജ്ജുമ്മ, മക്കള്‍ ഹജുറൂമിയ.ഹജുറുന്നീസ, റാഷിദ്, റാഷിദ