സൗദിയില്‍ പെണ്‍കുട്ടിക്കൊപ്പമിരുന്ന 11 യുവാക്കള്‍ക്ക്‌ തടവും ചാട്ടവാറടിയും

Untitled-1 copyസൗദി: കഫേയില്‍ പെണ്‍കുട്ടിക്കൊപ്പമിരുന്ന യുവാക്കള്‍ക്ക്‌ പണികിട്ടി. കഫേയില്‍ നടത്തിയ റെയ്‌ഡിലാണ്‌ പെണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന 11 യുവാക്കളെ സൗദി അറേബ്യ മതപോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. യുവാക്കള്‍ക്ക്‌ 10 മാസത്തെ തടവും പൊതുസ്ഥലത്ത്‌ വെച്ച്‌ 200 ചാട്ടവാറടിയും കോടതി ശിക്ഷ വിധിക്കുകയും ചെയ്‌തു.

സൗദിയില്‍ ബന്ധുക്കളെല്ലാത്ത സ്‌ത്രീയും പുരുഷനും ഒരുമിച്ചിരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ്‌ യുവാക്കള്‍ക്ക്‌ ശിക്ഷ വിധിച്ചത്‌.