Section

malabari-logo-mobile

ഉപരോധം പിന്‍വലിക്കാന്‍ ഖത്തറിനുമേല്‍ 48 മണിക്കൂര്‍ കൂടി നല്‍കി സൗദി അറേബ്യയും സഖ്യരാജ്യങ്ങളും

HIGHLIGHTS : റിയാദ്: ഖത്തറിനു മേല്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപാധികള്‍ നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തി കാലാവധി അവസാനിരിക്കെ 48 മണിക്കൂര്‍...

റിയാദ്: ഖത്തറിനു മേല്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപാധികള്‍ നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തി കാലാവധി അവസാനിരിക്കെ 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചതായി സൗദി അറേബ്യ.

പത്തുദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനവുമായി സൗദി സഖ്യരാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന്് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. സൗദി സഖ്യകക്ഷികളായ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവര്‍ ഖത്തറിന് സയമം നീട്ടി നല്‍കുന്നതിനോട് യോജിച്ചു. ഖത്തറിനുമേലുള്ള ഉപരോധം പിന്‍വലിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളെ സംബന്ധിച്ചുള്ള മറുപടി കുവൈത്ത് അമീര്‍ ഷെയ്ക്ക് സബ അല്‍ അഹമ്മദ് അല്‍ സബയ്ക്ക് കൈമാറുമെന്ന്് ഖത്തര്‍ അറിയിച്ചു. ഇതെതുടര്‍ന്നാണ് സമയം നീട്ടി നല്‍കണമെന്നുമുള്ള കുവൈത്ത് ഗവമെന്റിന്റെ അഭ്യര്‍ഥന അംഗീകരിച്ച് ഇപ്പോഴത്തെ ഈ നടപടി. ഭീകരപ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉപേക്ഷിക്കാനും അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതുഉള്‍പ്പെടെ 13 വ്യവസ്ഥകളാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിന് മുന്നില്‍ വെച്ചിരിക്കുന്നത്. അതെസമയം ഈ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചിട്ടുള്ളത്. ഇതെ തുടര്‍ന്നാണ് കുവൈത്ത് അമീര്‍ മധ്യസ്ഥനായി ഇക്കാര്യത്തില്‍ ഇടപെടുത്.

sameeksha-malabarinews

എന്നാല്‍ തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഖത്തര്‍ പറയുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!