സൗദി രാജകുമാരന് വധശിക്ഷ

death-sentenceറിയാദ് : കൊലക്കേസില്‍ പ്രതിയായ സൗദി രാജകുമാരന് വധശിക്ഷ ഉറപ്പായി. കൊലചെയ്യപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കാന് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് രാജകുമാരന്‍ വധശിക്ഷ ഉറപ്പായത്. വളരെ അത്യപൂര്‍വമായാണ് ഒരു രാജരാജകുമാരന്‍ ഇത്തരം ഒരു ശിക്ഷക്ക് വിധേയനാവുകന്നത്.കൊലചെയ്യപ്പെട്ടയാളും സൗദി പൗരനാണ്.
ഈ കേസില്‍ സൗദിയിലെ നിയമമനുസരിച്ച് കൊല്ലപ്പെട്ട ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കും ഇതനിായി രാജകുമാരന്റെ കുടൂംബം മരിച്ചയാളുടെ പിതാവുമായി പലവട്ടം ചര്‍ച്ച നടത്തി. ആവിശ്യപ്പെടുന്ന തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല.

ഈ കേസ് പണം വാങ്ങി ഒത്തുതീര്‍പ്പാക്കണെമെന്നാവിശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്റെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന് സൗദി കിരീടവകാശിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അടിയന്തര നടപടി സീകരിക്കാന്‍ ഉപപ്രധാനമന്ത്രികൂയിയായ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിട്ടതോടെയാണ് രാജകുമാരന് വധശിക്ഷ ഉറപ്പായത്.

സൗദിയില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. രാജകുമാരന്റെ പേരുവിവരങ്ങ്ള്‍ പുറത്തുവിട്ടിട്ടില്ല.