സൗദിരാജാവിന്റെ പെണ്‍മക്കള്‍ 13 വര്‍ഷമായി തടവില്ലെന്ന് റിപ്പോര്‍ട്ട്

king-abdullahറിയാദ് : സൗദിരാജാവിന്റെ പെണ്‍മക്കള്‍ 13 വര്‍ഷമായി തടവിലാണെന്ന വിവാദ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ രംഗത്ത്. തങ്ങളെയും സഹോദരിമാരെയും കഴിഞ്ഞ 13 വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. സഹര്‍ (42), ജഹര്‍ (38), എന്നിവരാണ് തങ്ങള്‍ അടിമകളാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തങ്ങള്‍ ആഗ്രഹിക്കുന്ന ഒന്നും നല്‍കാതെ പുറംലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത തരത്തിലാണ് തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രാജകുമാരിമാര്‍ പറഞ്ഞു. ജിദ്ദയിലെ കൊട്ടാരവളപ്പില്‍ തന്നെ ഉള്ള പ്രതേ്യക മന്ദിരത്തിലാണ് രാജകുമാരിമാരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡെയ്‌ലിമെയ്‌ലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജിദ്ദയിലെ കൊട്ടാരം വളപ്പിനുള്ളില്‍ തന്നെയാണ് തങ്ങളുടെ മറ്റ് രണ്ട് സഹോദരിമാരായ ഹാല (39), മാഹ (41) എന്നിവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രാജകുമാരിമാര്‍ പറഞ്ഞു. സൗദിരാജാവ് അബ്ദുള്ളക്കെതിരെ രാജകുമാരിമാരുടെ മാതാവും രാജവില്‍ നിന്ന് വിവാഹമോചനം നേടുകയും ചെയ്ത അല്‍നൂദ് അല്‍ഫായെസ് യുഎന്നിന്‌റെ മനുഷ്യാവകാശ ഏജന്‍സിയെ സമീപിച്ചതായി പറയുന്നു.

തങ്ങള്‍ക്ക് ജോലി ചെയ്യാനോ മറ്റുള്ള സ്ത്രീകളെപോലെ ജീവിക്കാനോ ഉള്ള അവകാശമില്ലെന്നും കടുത്ത അനീതിയാണ് തങ്ങളോട്് കാട്ടുന്നതെന്നും രാജകുമാരിമാര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് പുറത്തേക്ക് പോകുന്നതെന്നും ഇപ്പോള്‍ ഇതിന് പോലും അര്‍ദ്ധ സഹോദരന്റെ അനുമതി കിട്ടേണ്ട അവസ്ഥയാണെന്നും രാജകുമാരിമാര്‍ പറഞ്ഞു. കൊട്ടാരത്തില്‍ ലിംഗ അസമത്വമാണ് നിലനില്‍ക്കുന്നതെന്നും രാജകുമാരിമാര്‍ പറഞ്ഞു.

2005 ലാണ് സൗദി ഭരണാധികാരിയായി അബ്ദുള്ള രാജാവ് ചുമതലയേല്‍ക്കുന്നത്. വീട്ടിനുള്ളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും രാജകുമാരിമാര്‍ പറഞ്ഞു.